മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടം
ബംഗളൂരു:കനകപുര റോഡിലെ അഗര ക്രോസിന് സമീപം ഞായറാഴ്ച കാർ ഓടുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് മൂന്നു യുവാക്കൾ മരിച്ചു. തിലക്നഗർ നിവാസിയായ സെയ്ഫ് പാഷ(22), ജയനഗർ ഒന്നാം ബ്ലോക്കിലെ യൂസഫ് ഖാൻ(23), ബിസ്മില്ല നഗർ നിവാസി അസ്ഹർ ഖാൻ(23) എന്നിവരാണ് മരിച്ചത്.
സംഭവം സംബന്ധിച്ച് കഗ്ഗലിപുര പൊലീസ് പറയുന്നത് :പുലർച്ചെ 1.15 ഓടെയാണ് മൂവരും മിത്സുബിഷി സീഡിയ കാറിൽ കനകപുരയിലേക്ക് പോകുമ്പോൾ അപകടം സംഭവിച്ചത്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. റോഡ് ഹമ്പ് കടന്നുപോകുമ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓടുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചു.ആഘാതം വളരെ ശക്തമായിരുന്നതിനാൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു, മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.