പൊ​തു​സ്ഥ​ല​ത്ത്പു​ക​വ​ലി​ച്ച 295 പേ​ർ​ക്ക് പി​ഴ​യി​ട്ടു

ബം​ഗ​ളൂ​രു: നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ച്ച​തി​ന് സി​റ്റി പൊ​ലീ​സ് സി​ഗ​ര​റ്റ് ആ​ൻ​ഡ് അ​ദ​ർ ടു​ബാ​ക്കോ പ്രൊ​ഡ​ക്ട്സ് ആ​ക്ട് (കോ​ട്പ) പ്ര​കാ​രം 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 295 പേ​ർ​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ വ​രെ തു​ട​ർ​ന്നു. സി​ഗ​ര​റ്റി​ന്റെ​യും ബീ​ഡി​യു​ടെ​യും പ​ര​സ്യ​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ക​ട​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ട്പ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Tags:    
News Summary - 295 people fined for smoking in public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.