മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ചിൽ റമദാൻ റിലീഫ് കിറ്റ് വിതരണം പ്രസിഡന്റ് ഡോ. എൻ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
എം.എം.എ റിലീഫ് കിറ്റ് വിതരണം അവസാനഘട്ടത്തിൽ
ബംഗളൂരു : മലബാർ മുസ്ലിം അസോസിയേഷൻ റമദാൻ റിലീഫ് കിറ്റുവിതരണം അവസാനഘട്ടങ്ങളിലേക്ക് കടക്കുന്നു.വിവിധ ബ്രാഞ്ചുകളിലെ 12ൽ പരം ഏരിയകളിൽ വിതരണം നടന്നു. കലാസി പാളയം,മജസ്റ്റിക്, മൈസൂരു റോഡ്, ബി.സി.സി ലേഔട്ട്, ജെ.സി. നഗർ നീലസാന്ദ്ര, ആസാദ് നഗർ , ഡബിൾ റോഡ്' ,എൽ.ആർ. നഗർ, ബൊമ്മനഹള്ളി തുടങ്ങിയ ഏരിയകളിലാണ് വിതരണം പൂർത്തിയാക്കിയത്.
എൽ ആർ നഗർ, ബൊമ്മനഹള്ളി ,നീല സാന്ദ്ര ഭാഗങ്ങളിൽ പ്രസിഡന്റ് ഡോ.എൻ.എ. മുഹമ്മദ് വിതരണം നടത്തി. ബൊമ്മനഹള്ളിയിൽ നടന്ന ചടങ്ങിൽ സി.കെ. നൗഷാദ്, അസ്ക്കർ, നസീർ , സമദ് മൗലവി മാണിയൂർ, മുസ്തഫ ഹുദവി കാലടി പങ്കെടുത്തു. ആർ. സിപുരം, ജയനഗർ , നാഗർഭാവി , യശ്വന്ത പുരം, എം എസ് പാളയം തുടങ്ങിയ ഏരിയകളിൽ 12 ന് മുമ്പ് വിതരണം പൂർത്തിയാക്കും. മുൻകൂട്ടി ടോക്കൺ നൽകിയവർക്ക് മാത്രമാണ് വിതരണം. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, അഡ്വ.ശക്കീൽ അബ്ദുൽ റഹ്മാൻ, മുഹമ്മദ് തൻവീർ, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി.ശംസുദ്ദീൻ കൂടാളി, ടി.പി. മുനീറുദ്ധീൻ, സുബൈർകായക്കൊടി നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.