ബംഗളൂരു: മൈസൂരു -കൊച്ചുവേളി -മൈസൂരു എക്സ്പ്രസിന് (16315/16316) മാണ്ഡ്യക്കും രാമനഗരക്കുമിടയിൽ മദ്ദൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ് തുടരുമെന്ന് റെയിൽവേ. നേരത്തേ ആറ് മാസത്തേക്ക് സ്റ്റോപ് അനുവദിച്ച് ഇറക്കിയ ഉത്തരവ് സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് 2025 മാർച്ച് 31 വരെ സ്റ്റോപ് അനുവദിച്ച് ഉത്തരവിറക്കിയത്.
മൈസൂരുവിൽ നിന്നും ഉച്ചക്ക് 12.45ന് എടുക്കുന്ന ട്രെയിൻ മാണ്ഡ്യ 1.30, മദ്ദൂർ 1.50, കെംഗേരി 2.41, കെ.എസ്.ആർ ബംഗളൂരു 4.35, കൃഷ്ണരാജപുരം 5.13, വൈറ്റ്ഫീൽഡ് 5.24 അടുത്ത ദിവസം രാവിലെ 9.15ന് കൊച്ചുവേളിയിലും എത്തിച്ചേരും. വൈകീട്ട് 4.45ന് മടങ്ങുന്ന ട്രെയിൻ വൈറ്റ്ഫീൽഡ് 7.4നും കെ.ആർ പുരം 7.15നും കെ.എസ്.ആർ സ്റ്റേഷനിൽ 8.15നും കെംഗേരിയിൽ 8.54നും മദ്ദൂരിൽ 9.44നും മൈസൂരുവിൽ 11.15നും എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.