ആർ.അശോക
ബംഗളൂരു: ദാവൻഗരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ ഭാവി തീരുമാനിക്കുമെന്ന് കർണാടക നിയമസഭയിലെ ബി.ജെ.പി പ്രതിപക്ഷ നേതാവ് ആർ. അശോക. മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് എം.എൽ.എമാരായ ഷാമണൂർ ശിവശങ്കരപ്പ, എച്ച്.വൈ. മേട്ടി എന്നിവരുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഷാമനൂർ ശിവശങ്കരപ്പയുടെ ചെറുമകനും കർണാടക മന്ത്രിയുമായ എസ്.എസ്. മല്ലികാർജുന്റെ മകൻ സമർത് ഷാമനൂര്‍ ദാവൻഗരെ സൗത്തിലും ഉമേഷ് മേട്ടി ബാഗൽകോട്ടിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥികളായ ടി. ദാസകരിയപ്പ, വീരഭദ്രയ്യ ചരന്തിമഠ് എന്നിവരാണ് എതിരാളികള്‍. വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ദരിദ്രരും സമ്പന്നരും തമ്മിലുള്ള മത്സരമാണ്. കോൺഗ്രസ് ഇത്തവണ തോൽക്കും. പാവപ്പെട്ടവരെ വിജയിപ്പിക്കൂ എന്ന മുഖ്യ മന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന മുന്‍നിര്‍ത്തി ബി.ജെ.പി പാവപ്പെട്ട സ്ഥാനാർഥികളെയാണ് നിർത്തിയിരിക്കുന്നതെന്നും അശോക വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി രണ്ട് മണ്ഡലങ്ങളിലും വിജയിക്കുമെന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പിന്നോക്ക വിഭാഗങ്ങളെ ഒന്നിപ്പിക്കണമെന്ന ആശയം മുറുകെ പിടിക്കുന്ന മുഖ്യമന്ത്രി പിന്നോക്ക വിഭാഗത്തിലെ സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.