സർഗാത്മക ചിത്രം

മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ബം​ഗ​ളൂ​രു ഒ​ന്നാ​മ​ത്

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യി​ലെ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ബം​ഗ​ളൂ​രു ഒ​ന്നാ​മ​ത്. 1985ലെ ​നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ.​ഡി.​പി.​എ​സ്) ആ​ക്ട് പ്ര​കാ​രം 20,160ൽ ​അ​ധി​കം കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

മം​ഗ​ളൂ​രു, ശി​വ​മൊ​ഗ്ഗ, മൈ​സൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്ന പ്ര​മു​ഖ സ്ഥ​ല​ങ്ങ​ളാ​ണെ​ങ്കി​ലും 6,743 കേ​സു​ക​ളു​മാ​യി ബം​ഗ​ളൂ​രു​വാ​ണ് മു​ന്‍പ​ന്തി​യി​ല്‍. മം​ഗ​ളൂ​രു-2,665, ശി​വ​മോ​ഗ്ഗ-1,290, മൈ​സൂ​രു-722 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2023-2026 വ​ര്‍ഷ​ങ്ങ​ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത ഒ​രു ജി​ല്ല​പോ​ലും സം​സ്ഥാ​ന​ത്ത് ഇ​ല്ല എ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പ്ര​ധാ​ന​മാ​യും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത്, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ വ​ഴി വി​വി​ധ രൂ​പ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ൾ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

നി​രോ​ധി​ത വ​സ്തു​ക്ക​ളാ​യ ക​ഞ്ചാ​വ് പോ​ലു​ള്ള​വ​യും കൃ​ഷി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. 2023 മു​ത​ല്‍ 165 ക​ര്‍ഷ​ക​ര്‍ക്കും 5,366 ഡീ​ല​ർ​മാ​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

നി​ല​വി​ല്‍ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന് ആ​ന്‍റി-​നാ​ർ​ക്കോ​ട്ടി​ക്സ് ടാ​സ്‌​ക് ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വ​കു​പ്പ് നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും ഇ​വ​യു​ടെ വി​ൽ​പ​ന​യും ഉ​പ​ഭോ​ഗ​വും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ഹെ​ൽ​പ്പ് ലൈ​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​യാ​ന​യി 58,010 ബോ​ധ​വ​ൽ​ക്ക​ര​ണ ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bengaluru ranks first in drug cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.