പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം

പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 12ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം നടത്തി

ബം​ഗ​ളൂ​രു: പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ 12ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം ബേ​യ് ഗ്രി​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ പു​തി​യ അം​ഗ​ങ്ങ​ളു​ടെ നോ​ർ​ക്ക കാ​ർ​ഡ് ശേ​ഖ​രി​ക്കു​ക​യും നോ​ർ​ക്ക കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഏ​പ്രി​ൽ 26ന് ​ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​നെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

ചെ​യ​ർ​മാ​ൻ ഡി.​ആ​ർ.​കെ. പി​ള്ളൈ, വൈ​റ്റ്ഫീ​ൽ​ഡ് ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ബി​ജു സു​ന്ദ​ർ, ഹൂ​ഡി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ കു​മാ​ർ, സെ​ക്ര​ട്ട​റി ജി​ജോ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​ന്തോ​ഷ്‌ കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​രു​ൺ കു​മാ​ർ ന​ന്ദി രേ​ഖ​പ്പെടു​ത്തി.

Tags:    
News Summary - The Expatriate Malayali Association held its 12th annual general meeting.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.