ശാസ്ത്രസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിത ദിനാചരണത്തില്‍ എഴുത്തുകാരിയും ഐ.ടി വിദഗ്ധയുമായ ഹിത വേണുഗോപാല്‍ സംസാരിക്കുന്നു
ബംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബംഗളൂരുവിന്റെ നേതൃത്വത്തില്‍ വനിതാദിനം ആചരിച്ചു. ‘ഡിജിറ്റൽ കാലത്തെ സ്ത്രീ സുരക്ഷ’ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറിൽ എഴുത്തുകാരിയും ഐ.ടി. വിദഗ്ധയുമായ ഹിത വേണുഗോപാലും ക്രൈസ്റ്റ് കോളജ് ഇക്കണോമിക്സ് വിഭാഗം അധ്യാപിക ഡോ. വി.കെ. ദീപയും പ്രഭാഷണം നടത്തി.
ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗവും ആശയവിനിമയം തൊട്ട് ജോലി ധനകാര്യ സാമൂഹിക ഇടപെടലുകൾ വരെ ഇപ്പോൾ ഓൺലൈനിൽ സംഭവിക്കുന്നത് കൊണ്ട് ഈ ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളുടെ സുരക്ഷ നിർണായകമാണ്. ഡിജിറ്റൽ ടെക്നോളജി/സോഫ്റ്റ്വെയർ രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നതും പുതിയ സാങ്കേതികവിദ്യകളിൽ വ്യക്തമായ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സഹായിക്കുമെന്ന് ഹിത വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്രസാങ്കേതിക പുരോഗതിക്ക് സമൂഹത്തിൽ പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ നല്ലതും മോശവും ആയിട്ടുള്ള രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. സ്ത്രീകൾ സാങ്കേതിക വിദ്യാഭ്യാസം ആർജിക്കുകയും അത് ദൈനംദിന ജീവിതത്തിൽ പ്രാവര്‍ത്തികമാക്കുകയും വേണമെന്ന് ഡോ. വി.കെ. ദീപ കൂട്ടിച്ചേർത്തു. ശാസ്ത്ര സാഹിത്യ വേദി വനിതാ വിഭാഗം വൈസ് ചെയർപേഴ്സൻ കൽപന പ്രദീപ് അധ്യക്ഷത വഹിച്ചു. ഷീജ റെനീഷ് ചർച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ബി. ഹുസൈൻ, ടി.എം. ശ്രീധരന്, സ്മിത വത്സല, രതി സുരേഷ്, സിന കെ.എസ്, ഫരീഷ, ഷറഫുദ്ദീൻ, ശാന്തൻ എലപ്പുള്ളി, ബി.എസ്. ഉണ്ണികൃഷ്ണൻ, ആർ.വി. ആചാരി, പ്രഗൽഭ് പ്രദീപ്, പ്രമിത കുഞ്ഞപ്പൻ, സംഗീത ശരത്, നൂർജഹാൻ എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, എൻ.കെ. ശാന്ത, പ്രതിഭ പ്രദീപ്, അനിത എസ്. നാഥ് എന്നിവർ കവിതയും സൗദ റഹ്മാൻ, സംഗീത രാമചന്ദ്രൻ, സരസ്വതി രവീന്ദ്രൻ, ഷീബ രാജൻ എന്നിവർ നാടകഗാനവും ആലപിച്ചു. ഗീത നാരായണൻ അവതാരികയും പൊന്നമ്മ ദാസ് ആമുഖപ്രസംഗവും പറഞ്ഞു. സോയ കുട്ടപ്പൻ സ്വാഗതവും തങ്കമ്മ സുകുമാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.