വോട്ടർമാരെ കേരളത്തിലെത്തിക്കാൻ സൗകര്യങ്ങ​ളൊരുക്കി യു.ഡി.എഫ് കർണാടക

ബംഗളൂരു: യു.ഡി.എഫ് കർണാടകയുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ യു.ഡി.എഫ് വോട്ടർമാരെ വിപുലമായ സൗകര്യങ്ങൾ ഒരുക്കി നാട്ടിലേക്ക് അയച്ചു. പ്രൈവറ്റ് ബസുകളിലും കാർപോളിങ്ങിലും, ട്രെയിൻ, കെ.എസ്.ആർ.ടി.സി ബസുകളിലുമായി 4,000 ത്തോളം വോട്ടർമാരെയാണ് മലബാറിന്‍റെ വിവിധ നിയോജകമണ്ഡലങ്ങളിലേക്ക് അയച്ചത് .

ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് കർണാടകയുടെ പ്രവർത്തകരും നേതാക്കളും യു.ഡി.എഫ് വോട്ടുകൾ നാട്ടിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചെറുതും വലുതുമായ പല കൺവെൻഷനുകളും നടത്തി. ബംഗളൂരുവില്‍ ഉള്ള യു.ഡി.എഫ് വോട്ടർമാരുടെ വിവരങ്ങൾ നാട്ടിലുള്ള നേതാക്കളുമായി ബന്ധപ്പെട്ട് ശേഖരിച്ച് അവരെയൊക്കെ നേരിട്ട് ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.

ബംഗളൂരുവിന്‍റെ പല ഭാഗങ്ങളിൽ നിന്നുമായി 50 ബസ്സുകൾ ആണ് മലബാറിലേക്കുള്ള മണ്ഡലങ്ങളിലേക്ക് യാത്ര തിരിച്ചത്. യു.ഡി.എഫ് കർണാടക നേതാക്കളായ അഡ്വക്കറ്റ് സത്യൻ പുത്തൂർ, നാസർ നീലസാന്ദ്ര, ജയ്സൺ ലൂക്കോസ് ,അലക്സ് ജോസഫ്, ടി.സി. സിറാജ്, റഹീം ചാവശ്ശേരി, ഷംസുദ്ദീൻ കൂടാളി, വിനു തോമസ്, അബ്ദുല്ലത്തീഫ്, സഞ്ജയ് അലക്സ്, മുഫ് ലിഫ് പത്തായപുര, എം.കെ. നൗഷാദ്, സുബൈർ കായക്കൊടി, സുബൈർ മല്ലേശ്വരം, അബ്ദുൽ കബീർ, അജ് മല്‍, സിദ്ദിഖ് തങ്ങൾ, അഡ്വക്കേറ്റ് രാജ്മോഹൻ, ഡോക്ടർ നകുൽ, അഡ്വക്കറ്റ് പ്രമോദ് വര പ്രത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - UDF Karnataka prepares facilities to bring voters to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.