ന​ന്ദ​ന​

മു​ല്ല​യ​ന​ഗി​രി വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി

മം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ പ്ര​ശ​സ്ത​മാ​യ മു​ല്ല​യ​ന​ഗി​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 14കാ​രി​യെ കാ​ണാ​താ​യി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ന​ന്ദ​ന​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് കൂ​ട്ടം തെ​റ്റി​യ​ത്. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം 40 അം​ഗ വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലാ​യി​രു​ന്നു കു​ട്ടി.

ച​ന്ദ്ര​ദ്രോ​ണ കു​ന്നി​ൻ പ്ര​ദേ​ശ​ത്തെ മ​ണി​ക്യ​ധാ​ര വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത കു​ന്നി​ൽ നി​ന്നാ​ണ് വൈ​കി​ട്ട് ആ​റോ​ടെ കു​ട്ടി വേ​ർ​പി​രി​ഞ്ഞ​ത്. തു​ട​ക്ക​ത്തി​ൽ ര​ക്ഷി​താ​ക്ക​ളും സം​ഘാം​ഗ​ങ്ങ​ളും കു​ട്ടി സ​മീ​പ​ത്തു​ണ്ടെ​ന്ന് ക​രു​തി. ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് വ​രെ പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി. മൂ​ട​ൽ​മ​ഞ്ഞും ഇ​രു​ട്ടും കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ളും ഇ​ട​തൂ​ർ​ന്ന പു​ൽ​മേ​ടു​ക​ളും നി​റ​ഞ്ഞ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഭൂ​പ്ര​കൃ​തി തെ​ര​ച്ചി​ലി​നെ സാ​ര​മാ​യി ബാ​ധി​ച്ചു.

രാ​ത്രി​യോ​ടെ പൊ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ച്ചി​ലി​നെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര വ​രെ കു​ന്നു​ക​ളി​ൽ സ്കാ​ൻ ചെ​യ്യാ​ൻ തെ​ർ​മ​ൽ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും ഒ​രു തു​മ്പും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ജി​തേ​ന്ദ്ര കു​മാ​ർ ദ​യാ​മ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ക​യാ​ണെ​ന്നും എ​സ്.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Malayali girl goes missing at Mullayanagiri tourist centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.