ഈശ്വര്‍ ഖന്ദ്രെ
ബംഗളൂരു: മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്യ ജീവികളില്‍ ജനന നിയന്ത്രണം നടപ്പാക്കുക അനിവാര്യമാണെന്ന് വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. കഴിഞ്ഞ മാസം കുടക് ജില്ലയിൽ ആനയുടെ ചവിട്ടേറ്റ ഒരാൾ മരിച്ചതിന്റെ ആശങ്കകള്‍ മാധ്യമപ്രവർത്തകരുമായി പങ്കിടുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാട്ടിലെ ചില ജീവി വര്‍ഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. അവ നിയന്ത്രിക്കണം. അതോടൊപ്പം ഇരുകൂട്ടര്‍ക്കും ഉപദ്രവകരമല്ലാത്ത രീതിയില്‍ വന്യമൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ സംരക്ഷിക്കണം. ഇത് ഒരു ആശയം മാത്രമാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് വിദഗ്ധരുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിക്കുന്നതിനായി യോഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിത മേഖലയില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതോടെ വന്യ മൃഗങ്ങളുടെ ആക്രമണത്തിന് പരിഹാരമാകും. മേഖലയില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറുള്ള കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാൽ പുനരധിവാസത്തിന് ആവശ്യമായ ഫണ്ടിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.