കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റെഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത ആംബുലൻസ് വിദ്യാരണ്യപുരയിലെ ലക്ഷ്മിപുര ക്രോസിൽ പ്രവർത്തിക്കുന്ന പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിന് ഔദ്യോഗികമായി കൈമാറി. ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ നിഹാൽ പ്രസാദ് ആംബുലൻസ് ഏറ്റുവാങ്ങി. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് എം. ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ ചേർന്ന് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. ട്രഷറർ ജോർജ് തോമസ്, അസിസ്റ്റൻറ് സെക്രട്ടറി മുരളീധരൻ, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, സെൻട്രൽ മാനേജമെന്റ് കമ്മിറ്റി അംഗം പുഷ്പരാജൻ, ലേഡീസ് വിങ് ചെയർപേഴ്സൻ സുധ സുധീർ, വൈസ് ചെയർപേഴ്സൻ ശോഭന പുഷ്പരാജൻ, ലേഡീസ് കൺവീനർ തങ്കമണി നാരായണൻ, പ്രോഗ്രാം കൺവീനർ ബിനി പോൾ, ജയകുമാർ, രാമകൃഷ്ണൻ, അനിൽ പ്രസാദ്, സുധീഷ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.