എം.എം.എ വിദ്യാഭ്യാസ സമുച്ചയ ശിലാസ്ഥാപനം 16ന്

ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂരു റോഡിൽ പുതുതായി നിർമിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശിലാസ്ഥാപനം സെപ്തംബർ 16ന് നടക്കും. രാവിലെ 10.30ന് മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാൻ ശിലാസ്ഥാപനം നിർവഹിക്കും. എൻ.എ ഹാരിസ് എം.എൽ.എ മുഖ്യാതിഥിയാകും. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത ഗുണനിലവാരമുളള വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.

Tags:    
News Summary - MMA Education Complex foundation stone on 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.