മ​നോ​ജ് കു​മാ​ർ മം​ഗ​ളൂ​രു മേ​യ​റും ഭാ​നു​മ​തി ഡെ. ​മേ​യ​റു​മാ​വും

മം​ഗ​ളൂ​രു: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മം​ഗ​ളൂ​രു നോ​ർ​ത്ത് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വാ​ർ​ഡ് 17 കൗ​ൺ​സി​ല​ർ മ​നോ​ജ് കു​മാ​ർ എ​തി​രി​ല്ലാ​തെ മേ​യ​ർ പ​ദ​വി​യി​ലെ​ത്തും. സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലെ വാ​ർ​ഡ് 58 കൗ​ൺ​സി​ല​ർ പി.​എ​സ്. ഭാ​നു​മ​തി ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കും.പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ്, എ​സ്.​ഡി.​പി.​ഐ ക​ക്ഷി​ക​ൾ​ക്ക് അം​ഗ​ങ്ങ​ളി​ല്ല. വ്യാ​ഴാ​ഴ്ച​യാ​ണ് മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്. 60 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ ബി.​ജെ.​പി -44, കോ​ൺ​ഗ്ര​സ് -14, എ​സ്.​ഡി.​പി.​ഐ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

Tags:    
News Summary - Manoj Kumar Mangalore Mayor and Bhanumathi De. And the mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.