ഉള്ളാളിൽ ആക്രിക്കടയിലുണ്ടായ തീപിടിത്തം
മംഗളൂരു: ഉള്ളാളിൽ ദേശീയപാത 66ൽ സോമേശ്വര ഉച്ചില ജങ്ഷന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കനത്ത പുകപടലങ്ങൾ ഉയർന്നതോടെ തിരക്കേറിയ ഹൈവേയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
ആക്രി ശേഖരത്തിൽ ആദ്യം പൊട്ടിപ്പുറപ്പെട്ട തീ പെട്ടെന്ന് സമീപത്തെ വീട്ടിലേക്കും പടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സ്ഥലത്ത് സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള മാലിന്യം കാരണം തീ അണക്കുന്നതിൽ ഏറെ പ്രയത്നിച്ചു. ഉള്ളാളിൽനിന്നും ദക്ഷിണ കന്നട ട്രാഫിക് ഡിവിഷനിൽനിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥർ ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.