ഡ​യ​ലോ​ഗ് ​സെ​ന്റ​ർ ബം​ഗ​ളൂ​രു കൊ​ത്ത​നൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം 

‘സൗ​ഹൃ​ദ ഇ​ഫ്താ​ർ’ ഒരുക്കി ഡ​യ​ലോ​ഗ് ​സെ​ന്റ​ർ

ബം​ഗ​ളൂ​രു: മ​ത​സൗ​ഹാ​ർ​ദം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​ത്ത് മ​താ​തീ​ത​മാ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് ഡ​യ​ലോ​ഗ് ​സെ​ന്റ​ർ ബം​ഗ​ളൂ​രു സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ ന​ഷ്ട​പ്പെ​ടു​ന്നി​ട​ത്താ​ണ് സ​മൂ​ഹ​ത്തി​ൽ പ​ല അ​സ്വ​സ്ഥ​ത​ക​ളും ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

മ​ത​ങ്ങ​​ളോ ദ​ർ​ശ​ന സം​ഹി​ത​ക​ളോ ത​ത്ത്വ​ശാ​സ്ത്ര​ങ്ങ​ളോ പ​ക​ർ​ന്നു​ന​ൽ​കി​യ ധാ​ർ​മി​ക​ത​യെ ന​മ്മ​ൾ എ​ങ്ങ​നെ ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം. ഏ​ക​ധാ​ന​ത വി​ര​സ​മാ​ണെ​ന്നും വൈ​വി​ധ്യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ക​യും മ​നു​ഷ്യ​ർ തീ​ർ​ക്കു​ന്ന മ​തി​ലു​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യും വേ​ണം.

‘സൗ​ഹൃ​ദ ഇ​ഫ്താ​ർ’ സം​ഗ​മ​ത്തി​ൽ സാം​സ്കാ​രി​ക -സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, പ്ര​കാ​ശ് ബാ​രെ, അ​ഡ്വ. പ്ര​മോ​ദ് ന​മ്പ്യാ​ർ, കെ. ​ദാ​മോ​ദ​ര​ൻ, മെ​റ്റി ഗ്രേ​സ്, ഇ​ന്ദി​ര ബാ​ല​ൻ, റെ​ജി​കു​മാ​ർ, മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട്, ബൈ​ജു, ജ​യ്സ​ൺ ലൂ​ക്കോ​സ്, ടോ​മി ആ​ലു​ങ്ക​ൽ, എ.​എ. മ​ജീ​ദ്, സാ​ബു ഷ​ഫീ​ഖ്, കെ. ​ആ​സി​ഫ്, മീ​ര, ഹ​സ​ൻ കോ​യ, ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി, ഷി​ന്റോ, റ​ഹിം നാ​ഗ​ർ​ഭാ​വി, ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

അം​ജ​ദ് അ​ലി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൗ​ന പ്രാ​ർ​ഥ​നാ ഗാ​നം നി​ർ​വ​ഹി​ച്ചു. ഷാ​ഹി​ന ല​ത്വീ​ഫ് സ്വാ​ഗ​ത​വും കെ. ​ആ​സി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. അ​മീ​ൻ കു​ന്നും​പു​റം, ശ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, യൂ​നു​സ് ത്വ​യ്യി​ബ്, ഹം​സ​ക്കു​ഞ്ഞ്, ഷാ​ഹി​ർ സി.​പി, പി.​​കെ. റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Dialogue Center organizes Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.