വടംവലി മത്സരത്തിൽ ജേതാക്കളായ സെവൻസ് കോട്ടക്കലിന്റെ പ്രകടനം
ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനം. ആവേശകരമായ അന്തര്‍സംസ്ഥാന വടംവലി മത്സരത്തില്‍ സെവന്‍സ് കോട്ടക്കല്‍ ജേതാക്കളായി. എഫ്.എഫ്.സി ബാംഗ്ലൂര്‍ രണ്ടാം സ്ഥാനവും ബോയ്സ് ആഫ്റ്റര്‍ സെവൻ, എസ്.എൻ.ഡി.പി ഇലക്ട്രോണിക്സ് സിറ്റി എന്നിവ മൂന്നാം സമ്മാനവും നേടി. എസ്. മുനിരാജ് എം.എല്‍.എ മുഖ്യാതിഥിയായി.
മിസ്റ്റര്‍ ഇന്ത്യ ആര്. പ്രസാദ്കുമാര്‍ സമ്മാന വിതരണം നിർവഹിച്ചു. കേരള സ്റ്റേറ്റ് വടംവലി അസോസിയേഷന് വൈസ് പ്രസിഡന്റ് സുനില്‍ പാറശ്ശേരി വടംവലി മത്സരം നിയന്ത്രിച്ചു. സാജു ടി. ജോസഫ്, സുനില്‍ പാറശ്ശേരി, സന്തോഷ് ടി. ജോണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. രാജ്കുമാറിന്റെ വേഷമിട്ട് അദ്ദേഹത്തിന്റെ ഗാനരംഗങ്ങള്‍ തനിമയോടെ അവതരിപ്പിച്ച ജൂനിയര്‍ രാജ്കുമാറും പള്ളിയോടം ബീറ്റ്സിന്റെ നാടന്പാട്ടുമേളയും ചടങ്ങിന് മിഴിവേകി. ആഘോഷ പരിപാടികൾക്ക് വിഷ്ണുമംഗലം കുമാര്‍, കെ. സന്തോഷ് കുമാര്‍, പി. കൃഷ്ണകുമാര്‍, പി.വി. സലീഷ്, സി.ഡി. ആന്റണി എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.