ഡോ. മോഹൻ കുണ്ടാർ

ഡി.ബി.ടി.എ വിവർത്തന പുരസ്കാരം ഡോ. മോഹൻ കുണ്ടാറിന്

ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ (ഡി.ബി.ടി.എ) 2025ലെ വിവർത്തന പുരസ്കാരം ഡോ. മോഹൻ കുണ്ടാറിന്. ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീൻ’ എന്ന നോവലിന്റെ കന്നട വിവർത്തനത്തിനാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

അടുത്ത വർഷം പുരസ്കാരം മറ്റ് ദ്രാവിഡ ഭാഷകളിൽനിന്നുള്ള മലയാള വിവർത്തനത്തിന് നൽകും. കഴിഞ്ഞവർഷം തമിഴ് വിവർത്തനത്തിനായിരുന്നു അവാർഡ് നൽകിയത്.

പുരസ്കാരദാനം സെപ്റ്റംബർ 26ന് ബംഗളൂരുവിലെ നയനസഭാംഗണ, രവീന്ദ്ര കലാക്ഷേത്രത്തിൽ ചേരുന്ന നാലാം വാർഷികോത്സവത്തിൽവെച്ച്, കന്നട വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ നിർവഹിക്കുമെന്ന് ഡി.ബി.ടി.എ പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അറിയിച്ചു.

Tags:    
News Summary - DBTA Translation Award goes to Dr Mohan Kundar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.