ബം​ഗ​ളൂ​രു മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക ച​ർ​ച്ച​യി​ൽ ക​വി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സർഗാത്മക രചനകൾ ആന്തരികതയെ കൂടുതൽ സൗന്ദര്യമുള്ളതാക്കണം -കവി സെബാസ്റ്റ്യൻ

ബം​ഗ​ളൂ​രു: ന​മ്മു​ടെ ആ​ന്ത​രി​ക​ത​യെ കൂ​ടു​ത​ൽ സൗ​മ്യ​ത​യു​ള്ള​തും സൗ​ന്ദ​ര്യ​മു​ള്ള​തും ആ​ക്കു​ക​യാ​ണ് സ​ർ​ഗാ​ത്മ​ക സാ​ഹി​ത്യ ര​ച​ന​ക​ൾ ല​ക്ഷ്യം വെ​ക്കേ​ണ്ട​തെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്ര​സാ​ധ​ക​നു​മാ​യ ക​വി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

ബാം​ഗ്ലൂ​ർ മ​ല​യാ​ളി റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക ച​ർ​ച്ച​യി​ൽ ‘സാ​ഹി​ത്യ​വും ജീ​വി​ത​വും’ വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും ഈ​ർ​പ്പ​മു​ള്ള പ​ദ​മാ​യ സ്നേ​ഹം പ​ക​ർ​ന്നു​ന​ൽ​കി​ക്കൊ​ണ്ട് ഈ ​ലോ​ക​ത്തെ ഒ​ന്നു​കൂ​ടി സൗ​ന്ദ​ര്യ​മു​ള്ള​താ​ക്കാ​നാ​വ​ണം സാ​ഹി​ത്യ​ര​ച​ന​ക​ൾ​കൊ​ണ്ട് സാ​ധ്യ​മാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ സാ​ഹി​ത്യ ശാ​ഖ​ക​ളി​ൽ​നി​ന്നാ​യി ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രു​ടെ നാ​ല് പു​സ്ത​ക​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​നി​ൽ മി​ത്രാ​ന​ന്ദ​പു​രം എ​ഴു​തി​യ ‘ഇ​ന്ന​ത്തെ ഷെ​ല്ലി​യും ഷേ​ക്സ്പി​യ​റും’ എ​ന്ന ക​വി​ത സ​മാ​ഹാ​രം, അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ലോ​കം, കെ.​ആ​ർ. കി​ഷോ​റി​ന്റെ ച​രി​ത്ര​പ​ഠ​നം അ​വ​ൻ അ​വ​ൾ പി​ന്നെ ഞാ​നും, വി.​ആ​ർ. ഹ​ർ​ഷ​ന്റെ നോ​വ​ൽ, ന​വീ​ൻ എ​സ് എ​ഴു​തി​യ ‘ഒ​രു വാ​യ​ന​ക്കാ​ര​ൻ എ​ഴു​തി​യ ക​ഥ​ക​ൾ’ തു​ട​ങ്ങി​യ സാ​ഹി​ത്യ കൃ​തി​ക​ളാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. സെ​ബാ​സ്റ്റ്യ​ൻ, ഡെ​ന്നി​സ് പോ​ൾ, ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി, ടി.​എം. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ര​ച​ന​ക​ളെ അ​പ​ഗ്ര​ഥി​ച്ച് സം​സാ​രി​ച്ചു. ആ​ർ.​വി. ആ​ചാ​രി ച​ർ​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ടി.​എ. ക​ലി​സ്റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ദി​രാ​ബാ​ല​ൻ, അ​നീ​സ് അ​ലി, എ.​കെ. മൊ​യ്തീ​ൻ, സു​ദേ​വ​ൻ പു​ത്ത​ൻ​ചി​റ, ഗീ​ത നാ​രാ​യ​ണ​ൻ, സൗ​ദ റ​ഹ്മാ​ൻ, എം.​ബി. മോ​ഹ​ൻ​ദാ​സ്, ര​വി​കു​മാ​ർ തി​രു​മ​ല, അ​ർ​ച്ച​നാ​സു​നി​ൽ, ത​ങ്ക​ച്ച​ൻ പ​ന്ത​ളം, ശാ​ന്ത​കു​മാ​ർ എ​ല​പ്പു​ള്ളി, ഗ്ര​ന്ഥ​കാ​ര​ന്മാ​രാ​യ കെ.​ആ​ർ. കി​ഷോ​ർ, അ​നി​ൽ മി​ത്രാ​ന​ന്ദ​പു​രം, ന​വീ​ൻ എ​സ്. തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​നി​ങ്ങാ​ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Creative compositions make the interior more beautiful -poet Sebastian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.