ഷിരാദി ചുരം റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ നിലയിൽ
മംഗളൂരു: സകലേഷ്പൂർ താലൂക്കിലെ ഷിരാദി ചുരം റോഡിൽ മാറനഹള്ളിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ച കാർ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. ബെൽത്തങ്ങാടി ഗുരുവായനകെരെയിലെ നവോദയ സ്കൂളിലേക്ക് ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ശിവമൊഗ്ഗയിൽനിന്നുള്ള അധ്യാപകനായ ഗോവിന്ദ നായികിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.
മാരനഹള്ളിയിലെ ന്യൂ സ്റ്റാർ ഹോട്ടലിന് സമീപം വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.