ഡി.കെ. ശിവകുമാർ
ബംഗളൂരു: കോൺട്രാക്ടർ അസോസിയേഷൻ അംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രിയുമായി ഒരു കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംഘടന അംഗങ്ങള്‍ക്ക് ഉറപ്പ് നൽകി. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്തുന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാവരും ഒന്നിച്ചു നില്‍ക്കണം.
ജലവിഭവ വകുപ്പിലും മുനിസിപ്പൽ കോർപറേഷനിലും ഏകദേശം 13,000 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയുണ്ട്. ചെറുകിട ജലസേചന വകുപ്പിൽ 3,000 കോടി രൂപയുടെ കുടിശ്ശികയുമുണ്ട്. മൊത്തം 16,000 കോടി കുടിശ്ശികയുണ്ട്. 'നിങ്ങളുടെ വേദന മനസ്സിലാക്കുന്നു. തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് പണമില്ലാത്ത വകുപ്പുകളിലെ കരാർ ജോലികൾ ഏറ്റെടുക്കരുതെന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഫണ്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രിമാരായ യെദിയൂരപ്പയും ബൊമ്മൈയും കരാറുകൾ നൽകി. ഏകദേശം 50,000 കോടി രൂപയുടെ ബോണ്ടുകൾ ലഭിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ബംഗളൂരുവിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ഫണ്ട് നൽകിയിട്ടില്ല. അതിനാല്‍ പ്രശ്നം പരിഹരിക്കുന്നതിനായി ഫണ്ട് എങ്ങനെ സമാഹരിക്കാമെന്ന് ചർച്ച ചെയ്യാൻ കോൺട്രാക്ടർമാരുടെ സംഘടന മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.