പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി

മം​ഗ​ളൂ​രു: വി​ട്ട​ൽ ക​മ്പ​ള​ബെ​ട്ടു​വി​ന​ടു​ത്ത നൂ​ജി​യി​ലെ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ പ​രി​സ​ര​ത്തെ വീ​ടു​ക​ൾ​ക്കും വൃ​ക്ഷ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്താ​യ​തി​നാ​ൽ ആ​ള​പാ​യ​മി​ല്ല. ക​മ്പ​ള​ബെ​ട്ടു നി​വാ​സി കെ. ​ഗ​ഫൂ​റി​ന്റേ​താ​ണ് പ​ട​ക്ക നി​ർ​മാ​ണ​ശാ​ല. ക്ഷേ​ത്രോ​ത്സ​വ​ത്തി​നാ​യി പ​ട​ക്കം ത​യാ​റാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

2017 ൽ ​ഇ​തേ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ര​വി, വി​ട്ട​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ് ദേ​വാ​ഡി​ഗ, വി​ട്ട​ൽ എ​സ്.​ഐ രാ​മ​കൃ​ഷ്ണ, മ​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ല​ത്ത് പ​ട​ക്കം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Tags:    
News Summary - Explosion at fireworks factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.