വനിത കമീഷൻ അധ്യക്ഷ ഡോ.നാഗലക്ഷ്മി ചൗധരി പരിശോധിക്കുന്നു
മംഗളൂരു: നഗര ഹൃദയഭാഗത്തുള്ള മത്സ്യ മാർക്കറ്റിൽ കർണാടക സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൻ ഡോ. നാഗലക്ഷ്മി ചൗധരി പരിശോധന നടത്തി. പച്ച, ഉണക്ക മീൻ മാർക്കറ്റിന്റെ എല്ലാ കോണുകളും സന്ദർശിച്ച അവർ ദയനീയ അവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ചു.
പതിറ്റാണ്ടുകളായി മീൻ വിറ്റ് കഴിയുന്ന നൂറുകണക്കിന് സ്ത്രീകൾ പരാതികൾ പങ്കുവെച്ചു. ശുചിത്വ സംവിധാനങ്ങളുടെ അഭാവം ദുർഗന്ധത്തിന് കാരണമാവുന്നു. ദിവസം മുഴുവൻ അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
സുരക്ഷ സംവിധാനങ്ങളുടെ അഭാവം കാരണം പതിവായി മോഷണം നടക്കുന്നു. പ്രശ്നം ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഡോ. നാഗലക്ഷ്മി ചൗധരി ഉറപ്പുനൽകി. പുതിയ മാർക്കറ്റിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. നിലവിലെ മാർക്കറ്റിൽ ബിസിനസ്സ് മികച്ചതാണെന്നും സ്ത്രീകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.