Posted On
date_range Updated On
date_range കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം കൊണ്ടുവരും
ബംഗളൂരു: സംസ്ഥാനത്ത് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. കുട്ടികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് നിരോധനം. പ്രായപൂർത്തിയാകാത്തവർക്കിടയിൽ വര്‍ധിച്ചുവരുന്ന മൊബൈല്‍ ആസക്തി മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളിലെ സമ്മർദം കുറക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള 204 ബ്ലോക്ക് റിസോഴ്‌സ് സെന്‍ററുകളിൽ (ബി.ആർ.സി) മാനസികാരോഗ്യ കൗൺസിലർമാരെ നിയമിക്കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.