പൊലീസ് സേനയിലെ സ്ത്രീകളുടെ പ്രകടനത്തിൽനിന്ന്
ബംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ബംഗളൂരു സിറ്റി പോലീസ് വെള്ളിയാഴ്ച സി.എ.ആർ. സെൻട്രൽ പരേഡ് ഗ്രൗണ്ടിൽ പ്രത്യേക 'വനിതാ പ്രതിമാസ പരേഡ്' നടത്തി. പൊലീസ് സേനയിലെ സ്ത്രീകളുടെ ശക്തിയും നേട്ടങ്ങളും പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
പരേഡിന് സൗത്ത്-ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് കമീഷണർ മുഹമ്മദ് സുജിത എം.എസ്. കമാൻഡർ ആയും വൈറ്റ്ഫീൽഡ് സബ് ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമീഷണർ റീന സുവർണ അസിസ്റ്റന്റ് പരേഡ് കമാൻഡറായും നേതൃത്വം നല്കി. റാണി ചെന്നമ്മ സ്ക്വാഡ് കരാട്ടെ പ്രകടനം നടത്തി. പരിഹാർ' സംരംഭത്തിന്റെ ഭാഗമായി വനിതാ ഓട്ടോ ഡ്രൈവർമാർക്ക് ഏകദേശം 100 ഓട്ടോറിക്ഷകൾ നല്കി. വിശിഷ്ട സേവനത്തിന് 60 വനിത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.