മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ക​ർ​ണാ​ട​ക​യു​ടേ​ത് സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ച്ച ബ​ജ​റ്റ് -സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: സം​സ്ഥാ​ന ബ​ജ​റ്റ് ക​ട​ബാ​ധ്യ​ത​യാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മെ അ​നു​കൂ​ല​മാ​യി​ട്ടു​ള്ളൂ എ​ന്ന ബി.​ജെ.​പി​യു​ടെ വി​മ​ർ​ശ​നം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ശ​നി​യാ​ഴ്ച ത​ള്ളി. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​രി​ധി​ക്കു​ള്ളി​ൽ സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മൈ​സൂ​രു​വി​ൽ അ​റി​യി​ച്ചു.

ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ​യും ചു​മ​ത​ല​ക്കാ​ര​നാ​യ സി​ദ്ധ​രാ​മ​യ്യ വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ത​ന്റെ പ​തി​നേ​ഴാ​മ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ഇ​ത് റെ​ക്കോ​ഡാ​ണ്. 4.48 ല​ക്ഷം കോ​ടി രൂ​പ അ​ട​ങ്ക​ലോ​ടെ​യാ​ണ് ബ​ജ​റ്റ്. സം​സ്ഥാ​ന​ത്തി​ന്റെ ക​ട​മെ​ടു​ക്ക​ലി​നെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി, സാ​മ്പ​ത്തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഫ​ണ്ട് സ്വ​രൂ​പി​ക്കാ​തെ വി​ക​സ​നം സാ​ധ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന കേ​ന്ദ്രം എ​ത്ര ക​ടം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​വ​ർ പ​റ​യ​ട്ടെ. ക​ടം വാ​ങ്ങാ​തെ വി​ക​സ​നം കൈ​വ​രി​ക്കാ​നാ​വി​ല്ല, ധ​ന ഉ​ത്ത​ര​വാ​ദി​ത്ത നി​യ​മം എ​ന്താ​ണ് പ​റ​യു​ന്ന​ത്? ക​ടം ജി.​ഡി.​പി​യു​ടെ (മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) 25 ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന് അ​തി​ൽ പ​റ​യു​ന്നു. ന​മ്മു​ടെ ക​ടം 24.94 ശ​ത​മാ​ന​മാ​ണ്. അ​ത് 25 ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ ആ​ണോ അ​തോ അ​തി​ൽ കൂ​ടു​ത​ലാ​ണോ? ഒ​രു​വേ​ള അ​വ​ർ ധ​ന ഉ​ത്ത​ര​വാ​ദി​ത്ത നി​യ​മം വാ​യി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്ത സി​ദ്ധ​രാ​മ​യ്യ ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ചു.​കേ​ന്ദ്ര​ത്തി​ന് എ​ത്ര ക​ട​മു​ണ്ടെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ? പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​ർ. അ​ശോ​ക​ന് അ​റി​യാ​മോ? അ​ത് 218 ല​ക്ഷം കോ​ടി​യാ​ണ്.

അ​ധി​കാ​ര​ത്തി​ലെ​ത്തി 11 വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​വ​ർ എ​ത്ര ക​ടം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ? 165 ല​ക്ഷം കോ​ടി രൂ​പ. രാ​ജ്യ​ത്തി​ന്റെ ധ​ന​ക്ക​മ്മി 4.4 ശ​ത​മാ​ന​മാ​ണെ​ങ്കി​ലും ക​ർ​ണാ​ട​ക​യു​ടെ ധ​ന​ക്ക​മ്മി പ​രി​ധി​ക്കു​ള്ളി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​മ്മു​ടെ ധ​ന​ക്ക​മ്മി എ​ന്താ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ? 2.95 ശ​ത​മാ​നം. അ​താ​യ​ത് അ​ത് ജി.​ഡി.​പി​യു​ടെ മൂ​ന്ന് ശ​ത​മാ​ന​ത്തി​നു​ള്ളി​ൽ വ​രും, ക​ർ​ണാ​ട​ക​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഏ​ക​ദേ​ശം 33.5 ല​ക്ഷം കോ​ടി രൂ​പ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ബ​ജ​റ്റ് ചി​ല സ​മു​ദാ​യ​ങ്ങ​ളെ മാ​ത്ര​മേ അ​നു​കൂ​ലി​ക്കു​ന്നു​ള്ളൂ എ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യ സി​ദ്ധ​രാ​മ​യ്യ, എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കാ​നും, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നു​വേ​ണ്ട എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ് ഞ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ബ​ജ​റ്റ് മു​ഴു​വ​ൻ സം​സ്ഥാ​ന​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി.​എ​സ്.​ടി ഭേ​ദ​ഗ​തി വ​രു​ത്തി സം​വി​ധാ​നം ദേ​ശ​സാ​ത്ക​രി​ച്ച​തി​നാ​ൽ ഏ​ക​ദേ​ശം 10,000 കോ​ടി രൂ​പ ന​ഷ്ട​മാ​യി, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം (എം.​ജി.​എ​ൻ.​ആ​ർ.​ഇ.​ജി.​എ) റ​ദ്ദാ​ക്കി​യ​ത് സ​ർ​ക്കാ​റി​നെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.19 ബ​ജ​റ്റു​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാ​ൻ ര​ണ്ട് ബ​ജ​റ്റു​ക​ൾ കൂ​ടി അ​വ​ത​രി​പ്പി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്, തീ​രു​മാ​നം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്റേ​താ​ണെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ഹൈ​ക​മാ​ൻ​ഡ് എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ, ഞാ​ൻ അ​ത് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മെ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​വും താ​ൻ അ​നു​സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​ന​മെ​ടു​ക്ക​ണം എ​ന്നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഞാ​ൻ മാ​റി​നി​ൽ​ക്കും. തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഞാ​ൻ തു​ട​രു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Tags:    
News Summary - Karnataka's budget has maintained fiscal discipline - Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.