ശരാവതി നദിയിൽ മറിഞ്ഞ ബസിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുന്നു
ബംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയിൽ മുങ്ങി. നദി മുറിച്ചുകടക്കാൻ ജങ്കാർ സർവിസ് കാത്തുനിൽക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നദിയിലേക്കിറങ്ങിയ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, കൂടുതൽ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തിൽ ആളപായമില്ല. നദിയിൽ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റർ ഉപയോഗിച്ച് കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.