ഈ​ശ്വ​ര്‍ ഖ​ന്ദ്രെ

ട്രെ​ക്കി​ങ് സു​ര​ക്ഷ​ക്കാ​യി എ​സ്.​ഒ.​പി രൂ​പ​വ​ത്ക​രി​ക്കും -ഈ​ശ്വ​ര്‍ ഖ​ന്ദ്രെ

ബം​ഗ​ളൂ​രു: ട്രെ​ക്കി​ങ്ങി​നി​ടെ ആ​ളു​ക​ളെ കാ​ണാ​താ​കു​ന്ന സാ​ഹ​ച​ര്യം മു​ന്‍ നി​ര്‍ത്തി സം​സ്ഥാ​ന​ത്ത് ട്രെ​ക്കി​ങ്ങി​നാ​യി ഒ​രു സ്റ്റാ​ൻ​ഡേ​ഡ് ഓ​പ​റേ​റ്റി​ങ് ന​ട​പ​ടി​ക്ര​മം (എ​സ്.​ഒ.​പി) രൂ​പ​വ​ത്ക്ക​രി​ക്കാ​ന്‍ ക​ർ​ണാ​ട​ക വ​നം, പ​രി​സ്ഥി​തി, പ​രി​സ്ഥി​തി മ​ന്ത്രി ഈ​ശ്വ​ർ ഖ​ന്ദ്രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

ത​ടി​യ​ന്‍റെ​മോ​ൾ വ​ന​ത്തി​ലെ ട്രെ​ക്കി​ങ്ങി​നി​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ശ​ര​ണ്യ​യെ കാ​ണാ​താ​യ സം​ഭ​വം ചൂ​ടാ​റും മു​മ്പെ ച​ന്ദ്ര​ദ്രോ​ണ കു​ന്നു​ക​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ കൂ​ടി കാ​ണാ​താ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചീ​ഫ് വൈ​ൽ​ഡ്‌ ലൈ​ഫ് വാ​ർ​ഡ​ന് മ​ന്ത്രി രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി​യു​ടെ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

വ​നം വ​കു​പ്പ് ഇ​തി​നോ​ട​കം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ‘ഇ-​ഗ​സ്തു’ ആ​പ്, ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ‘എം ​സ്ട്രൈ​പ്സ്’ ആ​പ് എ​ന്നി​വ പോ​ലെ ട്രെ​ക്കി​ങ്ങി​നാ​യി ഒ​രു ആ​പ് വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നും ട്രെ​ക്കി​ങ് ന​ട​ത്തു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഇ​ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നും മ​ന്ത്രി നി​ദേ​ശി​ച്ചു.

ഇ​ത് യാ​ത്ര​യി​ല്‍ വ​ഴി​തെ​റ്റു​ന്ന​വ​രെ എ​ളു​പ്പ​ത്തി​ല്‍ ട്രാ​ക്ക് ചെ​യ്യാ​ന്‍ സ​ഹാ​യ​ക​ര​മാ​വും. ഗൈ​ഡു​ക​ൾ​ക്ക് വ​യ​ർ​ലെ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഖ​ന്ദ്രെ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - SOP will be formulated for trekking safety - Ishwar Khandre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.