മണ്ഡലത്തിൽ വോട്ടവകാശം വിനിയോഗിച്ച വൃദ്ധയോടൊപ്പം ദാവൻഗരെ ജില്ല പഞ്ചായത്ത് സി.ഇ.ഒ ഗിറ്റെ മാധവ്, ദക്ഷിണ ദാവൻഗരെ നിയമസഭ മണ്ഡലത്തിൽ ഷിരാമഗൊണ്ടനഹള്ളി ഗ്രാമത്തിലെ 'സഖി' പോളിങ് സ്റ്റേഷനിൽ വനിത വോട്ടർമാരുടെ നിര,
വിത്തൽറാവു
ബംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന ദക്ഷിണ ദാവൻഗരെ നിയമസഭ മണ്ഡലത്തിൽ 68.55 ശതമാനവും ബഗൽകോട്ടിൽ 68.70 ശതമാനവും പോളിങ് രേഖപ്പെടുത്തി.
ബഗൽകോട്ടിൽ മുതിർന്ന കോൺഗ്രസ് എം.എൽ.എ എച്ച്.വൈ. മേതി, ദക്ഷിണ ദാവൻഗരെയിൽ മുൻമന്ത്രി കൂടിയായ മുതിർന്ന കോൺഗ്രസ് എം.എൽ.എ ഷാമണൂർ ശിവശങ്കരപ്പ എന്നിവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. വോട്ടെണ്ണൽ മേയ് നാലിന് നടക്കും.
2023 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മേതി ബഗൽകോട്ടിൽ ബി.ജെ.പിയുടെ വിരണ്ണ ചരന്തിമഠത്തെ 5,878 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയപ്പോൾ, ദക്ഷിണ ദാവൻഗരെയിൽ ബി.ജെ.പിയുടെ ബി.ജി. അജയ് കുമാറിനെ ശിവശങ്കരപ്പ 27,888 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രണ്ട് മണ്ഡലങ്ങളിലെ പല ബൂത്തുകളിലും സാങ്കേതിക തകരാറുകൾ കാരണം പോളിങ് നടപടികൾ തടസ്സപ്പെട്ടു. ദക്ഷിണ ദാവൻഗരെയിൽ ഷാമന്നൂർ ശിവശങ്കരപ്പയുടെ ചെറുമകനും മന്ത്രി എസ്.എസ്. മല്ലികാർജുനിന്റെ മകനുമായ സമർഥ് ഷാമനൂരാണ് കോൺഗ്രസ് സ്ഥാനാർഥി.
ബി.ജെ.പി സ്ഥാനാർഥി ശ്രീനിവാസ് ടി. ബഗൽകോട്ടിൽ അന്തരിച്ച മേതിയുടെ ഇളയ മകൻ ഉമേഷ് ഹുള്ളപ്പ മേതിയാണ് കോൺഗ്രസ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.