ബ​ഗ​ൽ​കോ​ട്ടി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ക​ന്‍റെ വി​ഡി​യോ


കോ​ൺ​ഗ്ര​സി​നെ​തി​രെ വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം

ബം​ഗ​ളൂ​രു: ബാ​ഗ​ൽ​കോ​ട്ടി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വൈ​റ​ല്‍. കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ​ണ​വും പേ​ശീ​ബ​ല​വും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വീ​ര​ന​ൻ ച​ര​ന്തി​മ​ഠ് ആ​രോ​പി​ച്ചു.

ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റെ ക​ണ്ട് വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ലും വാം​ബെ കോ​ള​നി​യി​ലും പ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ആ​ളെ​യാ​ണ് വി​ഡി​യോ​യി​ല്‍ ദൃ​ശ്യ​മാ​കു​ന്ന​ത്. വാ​ര്‍ത്ത പ​ര​ന്ന​തോ​ടെ സ്ത്രീ​ക​ള​ട​ങ്ങു​ന്ന വ​ന്‍ ജ​ന​ക്കൂ​ട്ടം ഇ​യാ​ള്‍ക്ക് ചു​റ്റും ത​ടി​ച്ചു​കൂ​ടി.

കൈ​വ​ശ​മു​ള്ള ശീ​ട്ടു​ക​ള്‍ക്ക് പ​ക​ര​മാ​യി ജ​ന​ങ്ങ​ള്‍ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ജ​ന​ക്കൂ​ട്ടം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കാ​റി​ൽ സ്ഥ​ലം വി​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടും ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​ര്‍ക്കെ​തി​രെ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു പ​രാ​തി​യും ന​ൽ​കി​യി​ട്ടി​ല്ല.

Tags:    
News Summary - Vote-rigging allegations against Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.