ഭരത് കുംദേൽ
മംഗളൂരു: പ്രമാദമായ കലായി അഷ്റഫ് കൊലക്കേസിലെ മുഖ്യ പ്രതിയും ബജ്റംഗ്ദൾ നേതാവുമായ ഭരത് കുംദേൽ മംഗളൂരു ജില്ല സെഷൻസ് കോടതിയിൽ ഹാജരായി. 2017ൽ നടന്ന വധത്തിനു പിന്നാലെ ഭരത് ഒളിവിൽ പോയിരുന്നു. ബണ്ട്വാൾ താലൂക്കിൽ താമസിക്കുന്ന കുംദേലിനെതിരെ ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കോടതി പ്രതിയെ ഈ മാസം 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊലപാതക വിചാരണ പുരോഗമിക്കുന്നതിനിടെ, കുംദേലിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി നടപ്പാക്കിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ബണ്ട്വാൾ റൂറൽ പൊലീസ് കേസെടുത്തത്.
ഈ കേസിലും ഭരത് കുംദേൽ ഒന്നാം പ്രതിയാണെന്നും രജിസ്റ്റർ ചെയ്ത ദിവസം മുതൽ ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. 2006ൽ, ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ 2006ലും 2007ലും 2009ലും 2010ലും 2012ലും ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.