രാഖിമോളുടെ രക്തക്കറപുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു

വെള്ളറട: അമ്പൂരി വധക്കേസിൽ നിർണായക തെളിവായ രാഖിമോളുടെ വസ്ത്രങ്ങൾ പ്രതികളുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം വേട്ടമുക്കിന് സമീപം മരുതംകുഴിവളവിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് വസ്ത്രങ്ങൾ കണ്ടത്തിയത്. വസ്ത്രത്തിൽ രക്തക്കറയുണ്ട്. രക്ഷപ്പെടുന്നതിനിടെ വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുെന്നന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. രാഖിമോളുെട മൃതദേഹം വീടിനുപിന്നില്‍ മറവ് ചെയ്തശേഷം പ്രതികളായ അഖിലും രാഹുലും താമസിച്ചിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപമുള്ള പേയിങ്ഹോമിലും പ്രതികളുമായി എത്തി പൊലീസ് തെളിവെടുത്തു. കൊലപാതകത്തിന് ശേഷം രണ്ട് ദിവസം ഇവിടെ താമസിച്ച ഇരുവരും അമ്മക്ക് സുഖമിെല്ലന്ന കാരണം പറഞ്ഞാണ് പേയിങ്ഹോം വിട്ടത്. അവിടെനിന്ന് അഖില്‍ ഡൽഹിയിലേക്കും രാഹുല്‍ അമ്പൂരിയിലെ വീട്ടിലേക്കും പോവുകയായിരുന്നു. സംഭവം നാട്ടില്‍ അറിഞ്ഞിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തിരുവനന്തപുരത്ത് താമസിച്ചത്. പ്രശ്നമൊന്നും ഇെല്ലന്ന് പിതാവ് മണിയനില്‍നിന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അഖില്‍ ഡല്‍ഹിയിലെ സൈനികകേന്ദ്രത്തിലേക്ക് പോയത്. രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും കൊല്ലാൻ ഉപയോഗിച്ച കയറും കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി പ്രതികള്‍ മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച ഫോണ്‍ വാഴിച്ചല്‍ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ പ്രതികള്‍ തന്നെയാണ് ഫോണ്‍ കാട്ടിക്കൊടുത്തത്. കൊലക്കുശേഷം ഈ മൊബൈലിലെ സിം മാറ്റിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനായി പ്രതികള്‍ ഉപയോഗിച്ചിരുന്നു. മൊബൈൽ പൊലീസ് ശാസ്ത്രീയപരിശോധനക്കായി നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.