Posted On
date_range Updated On
date_range പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞു
പാറശ്ശാല: ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞു. ശനിയാഴ്ച അതിരാവിലെ മൂന്നരക്കാണ് അപകടം. തമിഴ്‌നാട്ടിലെ കാവല്‍ കിണറില്‍ നിന്ന് ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി വന്ന ലോറിയാണ് പാറശാലക്ക് സമീപം ഇഞ്ചിവിളയില്‍ റോഡ് വക്കിലേക്ക് മറിഞ്ഞത്.
ലോറി ഡ്രൈവര്‍ മൈലാടി സ്വദേശി ശിവയെ (39) നിസ്സാര പരിക്കുകളോടെ പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേഗതയിലെത്തിയ ലോറി കുത്തിറക്കത്തില്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണം. ലോറിയും റോഡിൽ ചിതറിയ പച്ചക്കറികളും അപകടസ്ഥലത്ത് നിന്ന് മാറ്റിയശേഷം ലോറിയില്‍ നിന്ന് റോഡിലേക്ക് പതിച്ച ഓയില്‍ പാറശാല നിന്ന് അഗ്നിരക്ഷാസേന എത്തി കഴുകി വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.