കുടിവെള്ള പ്രശ്നം മന്ത്രി ശിവൻകുട്ടിയും മേയറും തമ്മിൽ വാക്പോര്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​ചൊ​ല്ലി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും മേ​യ​ർ വി.​വി. രാ​ജേ​ഷും ത​മ്മി​ൽ ത​ർ​ക്കം. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്റെ പേ​രി​ൽ ചി​ല​ർ ‘ഷോ’ ​ന​ട​ത്തു​ക​യാ​ണെ​ന്ന മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് ന​ഗ​ര​സ​ഭ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന മ​റു​പ​ടി​യു​മാ​യി മേ​യ​ർ രം​ഗ​ത്തെ​ത്തി.

20 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ എ​ത്തു​മ്പോ​ൾ കു​ടി​വെ​ള്ളം പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലു​പ​രി ചി​ല സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​വെ​ച്ച് ടാ​ങ്ക​റു​ക​ളു​മാ​യി ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​യു​ള്ള ഷോ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ണ​ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ആ​റ്റു​കാ​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കു​ടി​വെ​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​തെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ് മ​റു​പ​ടി ന​ൽ​കി. ഒ​ന്ന​ര മാ​സ​മാ​യി ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കു​ക എ​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ കൃ​ത്യ​മാ​യ ചു​മ​ത​ല​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും പൊ​ങ്കാ​ല​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Drinking water issue War of words between Minister Sivankutty and Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.