മെഡിക്കൽ കോളജ്: സര്‍ക്കാർ ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്കരണവും നിരാഹാരസമരവും തുടരുന്നു. അര്‍ഹമായ ശമ്പള കുടിശ്ശിക ലഭ്യമാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതാണ് സമരം തുടരാന്‍ കാരണം. സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ യോഗങ്ങളും ഡി.എം.ഇ ഓഫിസ് മാര്‍ച്ചും അധികച്ചുമതലകളില്‍ നിന്നുള്ള കൂട്ടരാജിയും ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.
ഒ.പി ബഹിഷ്കരണവും അടിന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സീനിയര്‍ ഡോക്ടര്‍മാര്‍ ഒ.പിയില്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ എണ്ണം തുലോം കുറവാണ്.
ശമ്പള കുടിശ്ശിക നല്‍കാത്തതിനുള്ള പരിഹാരത്തിനായുള്ള ഫയല്‍ ധനകാര്യ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം അംഗീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ അടുത്ത് രണ്ടാം തവണയും എത്തിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അധിക ചുമതലകളില്‍നിന്ന് ഡോക്ടര്‍മാര്‍ കൂട്ടരാജിക്കൊരുങ്ങുകയാണ്. നിയമ തടസ്സങ്ങളില്ല എന്ന് നിയമവകുപ്പിന്റെ അഭിപ്രായം ലഭിക്കുകയാണെങ്കില്‍ ശമ്പള കുടിശ്ശിക നല്‍കാമെന്ന് ആരോഗ്യ-ധന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.