സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് സമീപം നിർമിക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്
അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബലപ്രജാപതി അഡിഗളാർ സ്നേഹോപഹാരം നൽകുന്നു.
കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജി. സ്റ്റീഫൻ എം.എൽ.എ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, മുൻ മന്ത്രി എം. വിജയകുമാർ, എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ചരിത്രത്തെ വക്രീകരിച്ച് വ്യാജ ചരിത്രനിർമിതിക്ക് ശ്രമം നടക്കുന്ന വർത്തമാനകാലത്ത് അയ്യാ വൈകുണ്ഠസ്വാമി കേരള നവോത്ഥാനത്തിന് നൽകിയ സംഭാവന പ്രസക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാരായ വി. ജോയ്, ഡി.കെ. മുരളി, കെ. ആൻസലൻ, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫൻ, കെ. ആൻസലൻ, അയ്യാ വൈകുണ്ഠസ്വാമി മഠാധിപതി ബാലപ്രജാപതി അടിഗളാർ, പി. രാമഭദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി. പ്രിയദർശിനി തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കിഫ്ബി ധനസഹായത്തോടെ 3.16 കോടി ചെലവിലാണ് സ്മാരകം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.