കൊട്ടാരക്കര: ആശ്രയ സ്നേഹത്തണലിൽനിന്ന് ശിശുഭവനിൽ കുട്ടികൾ ഇനി പരീക്ഷച്ചൂടിലേക്ക്.... വിധി സമ്മാനിച്ച ഇല്ലായ്മകളുടെ ഒറ്റപ്പെടലിൽനിന്ന് ആശ്രയ കൈപിടിച്ചുയർത്തിയ 17 കുട്ടികളാണ് ഇത്തവണ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കൂടപ്പിറപ്പുകളായ നിഷാന്ത്, ഐശ്വര്യ, മാതാപിതാക്കൾ മരണപ്പെട്ടുപോയ സഹോദരങ്ങളായ രാഹുൽ, രാകേഷ്, പിതാവ് ജയിലിലായതോടെ മാതാവ് ഉപേക്ഷിച്ചുപോയ ആമിന, മദ്യപാനിയായ പിതാവിെൻറ ശല്യം സഹിക്കാതെ മാതാവ് ആത്മഹത്യ ചെയ്യുകയും തുടർന്ന് സഹോദരങ്ങളോടൊപ്പം അനാഥമാക്കപ്പെട്ട ഉമേഷ്, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ഷെബീന, മാതാപിതാക്കൾക്ക് ശാരീരിക അവശതകൾ നിമിത്തം സംരക്ഷിക്കാൻ കഴിയാതെ വന്നതിനെത്തുടർന്ന് ആശ്രയ ഏറ്റെടുത്ത ജെസ്സി എന്നിവർ പ്ലസ് ടുവിനും മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ ജിബി, ചിന്നു, സൂര്യ, ജിൻസി, സഞ്ജന എസ്, സംഗീത എസ്, ശ്രീലക്ഷ്മി ബി, നൗഫിയ കെ.എൽ, ബിന്ദു കെ എന്നിവർ എസ്.എസ്.എൽ.സിയും എഴുതുന്നു. കലയപുരം ആശ്രയ ശിശുഭവൻ, പത്തനംതിട്ട ജില്ലയിലെ പറന്തൽ ആശ്രയ ശിശുഭവൻ, കോന്നി ആശ്രയഭവൻ എന്നീ സ്ഥാപനങ്ങളിലായിട്ടാണ് കുട്ടികൾ കഴിഞ്ഞുവരുന്നത്. ഒന്നാം ക്ലാസ് മുതൽ മെഡിസിന് വരെ പഠിക്കുന്ന നൂറോളം കുട്ടികളാണ് ആശ്രയയുടെ തണലിൽ വിദ്യാഭ്യാസം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.