Posted On
date_range Updated On
date_range ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊട്ടാരക്കര വാളകം കുന്നിക്കോട് കിണറ്റിൻകര കാഞ്ഞിരവിള വീട്ടിൽ മനോെജന്ന എന്ന മനു(37)വാണ് പിടിയിലായത്. ബൈക്കിലെത്തി കഞ്ചാവ് മൊത്തകച്ചവടം നടത്തവേ വാമനപുരം എക്സൈസ് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് മുന്തിയ ഇനത്തിൽപെട്ട ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. നിലമേൽ വാമനപുരം പ്രദേശങ്ങളിലെ ഇടനിലക്കാർക്ക് എത്തിക്കാനായി കൊണ്ട് വന്നപ്പോൾ ഞായറാഴ്ച പുലർച്ചെയാണ് പിടിയിലായത്. ഒരു പൊതി കഞ്ചാവിന് മുന്നൂറ് മുതൽ അഞ്ഞൂറ് രൂപ വരെ വിലവരും. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സുദർശൻ, അഷ്റഫ്, സ്നേഹേഷ്, നസീർ, ലിബിൻ, രാഹുൽ, സജിത്ത്, ബിമൽ നാഥ്, അജിതകുമാരി, ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.