തിരുവനന്തപുരം: പൊലീസിലെ വിവരങ്ങൾക്കും അടിയന്തരസഹായത്തിനുമായി മൊബൈൽ ഫോണിലും സംവിധാനം. ഇതിനായുള്ള മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽവന്നു. 'രക്ഷ'എന്ന പേരിലുള്ള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൊലീസ് സംബന്ധിയായ പൊതുവിവരങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പാണ് രക്ഷ. ആൻേഡ്രായിഡ്/ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ് പൊലീസ് ഇൻഫർമേഷൻ സെൻററിെൻറ മേൽനോട്ടത്തിൽ കേരള സ്റ്റാർട്ടപ് മിഷൻ വഴിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പൊലീസ് സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയുംവിധമാണ് രക്ഷ തയാറാക്കിയിരിക്കുന്നത്. സ്റ്റേഷൻ എസ്.എച്ച്.ഒമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ളവരുടെ ഫോൺ നമ്പരുകൾ, വിവിധ യൂനിറ്റുകളിലെ ഫോൺ നമ്പരുകൾ ഉൾപ്പെടെയുള്ള പൊലീസ് ടെലിഫോൺ ഡയറക്ടറി ഇതിൽ ലഭ്യമാണ്. തൊട്ടടുത്ത പൊലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിെൻറയും അധികാരപരിധിയിലെ പൊലീസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള വഴി ജി.പി.എസ് മുഖേന മനസ്സിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.