രജിസ്​േട്രഷൻ നടപടി പൂർത്തിയാക്കാൻ സർക്കുലർ പുറപ്പെടുവിച്ചു ^മന്ത്രി

രജിസ്േട്രഷൻ നടപടി പൂർത്തിയാക്കാൻ സർക്കുലർ പുറപ്പെടുവിച്ചു -മന്ത്രി തിരുവനന്തപുരം: രജിസ്േട്രഷൻ വകുപ്പിൽ സോഫ്റ്റ്വെയർ / ഹാർഡ്വെയർ തകരാറുകൾ മൂലം രജിസ്േട്രഷൻ സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ മാന്വലായി രജിസ്േട്രഷൻ നടപടി പൂർത്തിയാക്കി പൊതുജനത്തിന് സേവനം ഉറപ്പ് വരുത്തുന്നതിന് സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. രജിസ്േട്രഷൻ വകുപ്പിലെ വിവിധ ഓൺലൈൻ സേവനങ്ങൾ 14 മുതൽ ഭാഗികമായും ചില ദിവസങ്ങളിൽ പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 18ന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സോഫ്റ്റ്വെയർ / ഹാർഡ്വെയർ എന്നിവയുടെ തകരാറുകൾ പരിഹരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഓൺലൈൻ സേവനങ്ങൾ നിലയ്ക്കുന്ന സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾക്ക് സേവനം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് ഓഫ് ലൈനായി ആധാരങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.