അലിൻഡ്​ തുറക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്​ചയില്ല ^മ​​ന്ത്രി

അലിൻഡ് തുറക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയില്ല -മന്ത്രി കൊല്ലം: കുണ്ടറയിലെ അലിൻഡ് ഫാക്ടറി തുറന്നുപ്രവർത്തിപ്പിക്കുമെന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അലിൻഡുമായി ബന്ധപ്പെട്ട് ഇപ്പോൾ ചിലർ നടത്തുന്നത് കുപ്രചാരണങ്ങൾ മാത്രമാണ്. കൊല്ലം പ്രസ്ക്ലബിൽ നടന്ന ഡോ.ബി.എ. രാജാകൃഷ്ണൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടി.വിയിൽ മുഖംകാണിക്കാൻ വേണ്ടി മാത്രം ചിലർ എന്തുംപറയും. അലിൻഡ് തുറന്ന് പ്രവർത്തിപ്പിക്കുകയും ചെറുപ്പക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ ഒരുക്കുകയുമാണ് സർക്കാർ ലക്ഷ്യം. ഇതെല്ലാം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വിജയിക്കിെല്ലന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.