-എം. ശിവശങ്കര്‍ (ഐ.ടി സെക്രട്ടറി) ടെക്നോസിറ്റി എന്ന ആശയം കേരളത്തിെൻറ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ കാൽവെപ്പാണ്. ഇതിലൂടെ കേരളത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യം. ടെക്നോപാർക്കിെൻറ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി ഒരുലക്ഷത്തോളം ജീവനക്കാർ ജോലി നോക്കുന്നുണ്ട്. ഐ.-ടി വകുപ്പിെൻറ വികസനലക്ഷ്യത്തില്‍ ടെക്‌നോസിറ്റി എന്നത് നിർണായക ഇടപെടലാണ്. വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ സാധ്യതകള്‍ പ്രാവര്‍ത്തികമാക്കുക എന്ന ഐ.ടി നയരേഖയുടെ ലക്ഷ്യം ടെക്നോസിറ്റിയെ കൂടുതൽ പ്രസക്തമാക്കുന്നു. ഭാവിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കായി ടെക്നോസിറ്റിയെ മാറ്റുകയാണ് സർക്കാറിെൻറ ലക്ഷ്യം. ലോകമെമ്പാടുമുള്ള സാങ്കേതികവിദ്യ വികസനത്തിെൻറ കേവല ഗുണഭോക്താക്കളായി കേരളത്തെയും രാജ്യത്തെയും പരിവർത്തിപ്പിക്കുക എന്നതിനപ്പുറം സാങ്കേതികവികാസത്തിന് ചുക്കാൻ പിടിക്കുകയും ഗതിനിർണയിക്കുകയും ചെയ്യുന്ന മുൻനിര സംരംഭങ്ങളുടെ കേന്ദ്രമായി തലസ്ഥാനനഗരിയെ മാറ്റുകയാണ് ടെക്നോസിറ്റിയുടെ ലക്ഷ്യം. അതായത് നമ്മുടെ സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങളും കടൽ വ്യാപാര സാധ്യതകളും മുന്നിൽക്കണ്ട് ലോകമെമ്പാടുനിന്നും വ്യാപാരികൾ വന്നണഞ്ഞപോലെ, സാങ്കേതിക വികാസത്തിെൻറ ശ്രദ്ധാകേന്ദ്രമായി മാറുംവിധം ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. അതുകൊണ്ട് ഐ.ടി രംഗത്തെയും ഐ.ടി അനുബന്ധ സേവനങ്ങളുടെയും നൂതന പ്രവണതകളെ ആസ്പദമാക്കി വളരുന്ന കമ്പനികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന ഒരു ഐ.ടി പാർക്കല്ല ടെക്നോസിറ്റിയുടെ രൂപവത്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മറിച്ച് സർക്കാറിെൻറ പുതിയ ഐ.ടി പോളിസി വിഭാവനം ചെയ്യുന്നതുപോലെ ജനങ്ങളുടെ ജീവിതത്തെ ശാക്തീകരിക്കുന്ന വിധത്തിൽ ഐ.ടി രംഗത്തെ ഗവേഷണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന മികവിെൻറ കേന്ദ്രമാണ് ടെക്നോസിറ്റി. ഗവേഷണത്തിനും വികസനത്തിനും സംവിധാനമൊരുക്കും -ഋഷികേശ് നായര്‍ (സി.ഇ.ഒ, ടെക്നോപാർക്ക്) പുതിയ തലമുറ സ്റ്റാർട്ടപ് കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുതോടൊപ്പം ഗവേഷണത്തിനും വികസനത്തിനുമുള്ള സംവിധാനങ്ങളും ടെക്നോസിറ്റിയിൽ സജ്ജമാക്കും. കമ്പനികള്‍ വികസനപാതയിലായതിനാല്‍ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ടെക്േനാസിറ്റി പൂർത്തിയാകുന്നതോടെ ഇതു പരിഹരിക്കപ്പെടും. ഐ.ടി പോളിസിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കൊഴിക്കോട് എന്നിവയെ മൂന്ന് പ്രത്യേക നവയുഗ സാങ്കേതികവിദ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. തിരുവനന്തപുരം കേന്ദ്രമായി ഭാവി കേന്ദ്രീകൃത സാങ്കേതികവിദ്യ വികസന പ്രവർത്തനങ്ങളായ സൈബർ സെക്യൂരിറ്റി, ബ്ലോക്ക് ചെയ്ൻ, ഫിൻടെക് എന്നിവയിലെ ഗവേഷണ വികസന പ്രവർത്തനങ്ങളും കൊച്ചി കേന്ദ്രമായി ഇൻറർനെറ്റ് ഓഫ് തിങ്സും കോഴിക്കോട് സൈബർപാർക്ക് ആസ്ഥാനമായി മൊബൈൽ സാങ്കേതികവിദ്യയിലെ ഗവേഷണവും ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രധാന ചുവടുവെപ്പാണ് ടെക്നോസിറ്റിയുടെ നിർമാണം. ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നുന്ന പുതുതലമുറ സ്റ്റാർട്ടപ് കമ്പനികൾക്കാണ് നോളജ് സിറ്റിയിൽ ഇടംനൽകുക. ലോകോത്തര ഐ.ടി കമ്പനികളുമായി പ്രവർത്തിക്കുന്നവിധം അക്കാദമിക വികസനത്തിനും സ്റ്റാർട്ടപ് സംരംഭങ്ങളുടെ വളർച്ചക്കും വഴിയൊരുക്കുന്ന മികവിെൻറ കേന്ദ്രമായി ടെക്നോസിറ്റിയെ വളർത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.