പാരിപ്പള്ളിയിൽ വീണ്ടും കക്കൂസ്​ മാലിന്യം ഒഴുക്കാൻ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

പാരിപ്പള്ളി: കക്കൂസ് മാലിന്യം പറമ്പിലൊഴുക്കാൻ ശ്രമിച്ച മൂന്നുപേരെ പാരിപ്പള്ളി പൊലീസ് പിടികൂടി. ടാങ്കർ ലോറിയും പിടിച്ചെടുത്തു. ടാങ്കർ ലോറി ഉടമ തിരുവനന്തപുരം പ്രിയ നിവാസിൽ നിക്സൺ (41), ൈഡ്രവർ ഇടുക്കി രാജക്കാട്ട് തുരുത്തിനേക്കൽ സുധീഷ് (37), സഹായി മഥുര വാണിഷെട്ടി വേൽമുരുകൻ (40) എന്നിവരാണ് അറസ്റ്റിലായത്. പാരിപ്പള്ളി കടമ്പാട്ടുകോണത്ത് ഒരു ക്ഷേത്രപ്പറമ്പിനു മുന്നിലുള്ള ഒഴിഞ്ഞ പറമ്പിൽ മാലിന്യം ഒഴുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്. പേട്രാളിങ് നടത്തുന്നതിനിടെ എസ്.ഐ രാജേഷി​െൻറ ശ്രദ്ധയിൽപ്പെട്ടതോടെ ടാങ്കർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാരിപ്പള്ളി ടൗണിലെ സ്കൂളിനു സമീപം ഒഴിഞ്ഞ പറമ്പിൽ കക്കൂസ് മാലിന്യമൊഴുക്കിയ വാഹനം പൊലീസ് പിടിച്ചെടുത്ത് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. കെ. -ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കൊട്ടാരക്കര: 2014--15, 2015--16 കാലയളവിൽ കെ.-ടെറ്റ് പരീക്ഷ എഴുതി പരാജയപ്പെടുകയും പിന്നീട് മാർക്ക് ഇളവി​െൻറ ആനുകൂല്യത്തിൽ വിജയിക്കുകയും ചെയ്ത പരീക്ഷാർഥികൾ കെ.-ടെറ്റ് യോഗ്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷന് വിേധയമാക്കണമെന്ന് കൊട്ടാരക്കര ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. 31വരെ കൊട്ടാരക്കര, ജില്ല വിദ്യാഭ്യാസ ഓഫിസിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഉണ്ടായിരിക്കും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് വെരിഫിക്കേഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.