പന്മന: കുടിവെള്ളത്തിൽ പാമ്പിെൻറ അവശിഷ്ടം കണ്ടെത്തിയതിനാൽ വെള്ളം ഉപയോഗിക്കാനാകാതെ വീട്ടുകാർ വലയുന്നു. പന്മന ചിറ്റൂർ ഗീതയുടെ വീട്ടിൽ കെ.എം.എം.എൽ കമ്പനി വിതരണം ചെയ്യുന്ന പൈപ്പിൽനിന്നാണ് ചേരയുടേതെന്ന് സംശയിക്കുന്ന അവശിഷ്ടം കിട്ടിയത്. മൂന്നുദിവസമായി വെള്ളത്തിന് അസഹനീയമായ ദുർഗന്ധം ഉള്ളതിനാൽ വീട്ടുകാർ വെള്ളം ഉപയോഗിച്ചിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ പൈപ്പിെൻറ ഒരുഭാഗം അഴിച്ചപ്പോൾ വാലിെൻറ ഒരുഭാഗം കിട്ടി. എന്നാൽ, പിന്നീടും ദുർഗന്ധം വന്നതിനാൽ വൈകീട്ടും ഇതേഭാഗം അഴിച്ചുനോക്കിയപ്പോൾ പാമ്പിെൻറ തലഭാഗവും കൂടി കിട്ടി. സമീപത്തെ മറ്റ് വീടുകളിലൊന്നും ദുർഗന്ധം അനുഭവപ്പെട്ടില്ല എന്ന് സമീപവാസികൾ പറയുന്നു. സംഭവമറിഞ്ഞ് കമ്പനി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. എങ്ങനെയാണ് പൈപ്പിൽ അവശിഷ്ടങ്ങൾ വന്നതെന്ന് കണ്ടെത്താനായില്ല. എന്നാൽ, പൈപ്പ് ലൈൻ എവിടെയെങ്കിലും പൊട്ടിക്കിടന്ന് അവശിഷ്ടങ്ങൾ കയറിയതെന്ന നിഗമനത്തിലാണ് വീട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.