യുവതിയുടെ മുഖത്തുനിന്ന് ഏഴ് സെൻറീമീറ്റർ നീളമുള്ള വിര നീക്കം ചെയ്തു (ചിത്രം-kg1)) ചവറ: മുഖത്തെ മുഴ നീക്കംചെയ്യാനെത്തി ശസ്ത്രക്രീയ ചെയ്തപ്പോൾ കിട്ടിയത് ഏഴ് സെൻറീമീറ്റർ നീളമുള്ള വിര. ചവറ സ്വദേശിയായ 25കാരിയാണ് ചവറ തട്ടാശ്ശേരി അരവിന്ദ് മെഡിക്കൽ സെൻററിൽ മുഴ നീക്കംചെയ്യാനെത്തിയത്. ഇ.എൻ.ടി സർജൻ ഡോക്ടർ സുജിത്തിെൻറ നേതൃത്വത്തിൽ മുഴ നീക്കം ചെയ്തപ്പോളാണ് ഡൈറോ ഫൈലേറിയ ടിനിയസ് ഇനത്തിൽപെട്ട വിര കണ്ടെത്തിയത്. മൈേക്രാ ഫൈലേറിയൽ ഇൻഫെക്ഷൻ വന്ന നായ, പൂച്ച തുടങ്ങിയ മൃഗങ്ങളുടെ രക്തംകുടിക്കുന്ന കൊതുക് മനുഷ്യരക്തം കുടിക്കാനെത്തുേമ്പാഴാണ് ഈ രോഗം മനുഷ്യനിലേക്ക് വ്യാപിക്കുന്നത്. മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ശരീരത്തിൽ ഇതിെൻറ പ്രജനനം നടക്കുന്നില്ല. ലോകത്തിൽ ഇതുവരെ എണ്ണൂറോളം മനുഷ്യരിൽ ഇത്തരത്തിൽ സംഭവിച്ചിട്ടുെണ്ടന്ന് ഡോക്ടർ സുജിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.