ട്രിനിറ്റി സ്കൂള്‍ തുറക്കാന്‍ ശ്രമം തുടങ്ങി

കൊല്ലം: ഗൗരിയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ട്രിനിറ്റി സ്കൂള്‍ രക്ഷാകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം. സമരം നേരിടാന്‍ മാനേജ്മ​െൻറിന് ഒരു വിഭാഗം രക്ഷാകര്‍ത്താക്കൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സ്കൂള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. ആരോപണം ഉന്നയിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരെയും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 20നാണ് സ്കൂള്‍ അടച്ചുപൂട്ടിയത്. പെണ്‍കുട്ടി മരിച്ചതോടെ സ്കൂളിനെതിരായ പ്രതിഷേധം ശക്തമായി. പ്രതിഷേധ മാര്‍ച്ചുമായി എത്തിയ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കാന്‍ മാനേജ്മ​െൻറ് രക്ഷാകർത്താക്കളുടെ സഹായം അഭ്യര്‍ഥിച്ചത്. കഴിഞ്ഞ ദിവസം നടന്ന പി.ടി.എ മീറ്റിങ്ങിലാണ് ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ മാനേജ്മ​െൻറിന് പിന്തുണ പ്രഖ്യാപിച്ചത്. സമരമുണ്ടായാല്‍ രക്ഷാകര്‍ത്താക്കളെ അണിനിരത്തി തടയാനാണ് മാനേജ്മ​െൻറി​െൻറ ഇപ്പോഴത്തെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.