വിക്​ടോറിയ ആശുപത്രിയിൽ മുറി കിട്ടണമെങ്കിൽ ഉന്നതർ വിളിക്കണം

കൊല്ലം: ജില്ല ആശുപത്രിയുടെ ഭാഗമായ വിക്ടോറിയ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മുറി കിട്ടുന്നിെല്ലന്ന് ആക്ഷേപം. സാധാരണക്കാർ മുറി ആവശ്യപ്പെടുേമ്പാൾ ഇല്ലെന്നാണ് പലപ്പോഴും ചുമതലയുള്ള ജീവനക്കാർ പറയുന്നത്. അതേസമയം, ജില്ല പഞ്ചായത്തോ എം.എൽ.എയോ മറ്റ് ജനപ്രതിനിധികളോ വിളിച്ചുപറയുന്നവർക്ക് ഇഷ്ടംപോലെ മുറിയുമുണ്ട്. സാധാരണക്കാർക്കുവേണ്ടി തുടങ്ങിയ വിക്ടോറിയ ആശുപത്രിയുടെ ആനുകൂല്യം ഉന്നതരുടെ ഒത്താശയോടുകൂടിയെത്തുന്ന സമ്പന്നർക്കാണ് കിട്ടുന്നത്. ചിലപ്പോൾ ആഴ്ചകൾക്കു മുമ്പുതന്നെ ജനപ്രതിനിധികൾ വിളിച്ചുപറയുന്നതിനാൽ മുറി പൂട്ടിയിടുകയാണ് പതിവ്. വിളിച്ചുപറയുന്ന ഉന്നത​െൻറ പേരടക്കം രജിസ്റ്ററിൽ എഴുതിയാണ് ബുക്കിങ് രേഖപ്പെടുത്തുന്നത്. സംഭവം നിരവധിതവണ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലെന്നാണ് രോഗികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.