അഖില കേരള പ്രഫഷനൽ നാടകമത്സരം

കുണ്ടറ: ഫൈൻ ആർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 18ാമത് പ്രഫഷനൽ നാടകമത്സരം ഞായറാഴ്ച ആരംഭിച്ച് നവംബർ നാലിന് അവസാനിക്കും. ഞായറാഴ്ച വൈകീട്ട് 6.30ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഇടവട്ടം രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന അവാർഡ് നേടിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ബിജുവിനെയും ബ്ലഡ് ഡൊണേഷൻ പ്രവർത്തകൻ കെ.എസ്. വേണുകുമാറിനെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഓച്ചിറ സരിഗയുടെ രാജീവ് മമ്മിളി സംവിധാനം ചെയ്ത 'രാമേട്ടൻ' എന്ന നാടകം അവതരിപ്പിക്കും. 30ന് പ്രദീപ് റോയി സംവിധാനം ചെയ്ത തിരുവനന്തപുരം സംഘചേതനയുടെ 'മഴനിലാവ്', 31ന് വൽസൻ നിസരി സംവിധാനം ചെയ്ത തിരുവനന്തപുരം ദേശാഭിമാനിയുടെ 'പരമശുദ്ധൻ', നവംബർ ഒന്നിന് മണിലാൽ സംവിധാനം ചെയ്ത കൊല്ലം അശ്വതി ഭാവനയുടെ 'പങ്കുവെക്കാൻ ഒരു മനസ്സ്', രണ്ടിന് പൗർണമി ശങ്കർ സംവിധാനം ചെയ്ത വടകര വരദയുടെ 'ഉത്രം തിരുനാളി​െൻറ കൽപനപോലെ', മൂന്നിന് ആലപ്പി പൊന്നപ്പൻ സംവിധാനംചെയ്ത ആലപ്പുഴ പ്രാർഥന കമ്യൂണിക്കേഷൻസി​െൻറ 'മയിൽവാഹനം മോട്ടോർ ൈഡ്രവിങ് സ്കൂൾ', നാലിന് വൽസൻ നിസരി സംവിധാനംചെയ്ത വള്ളുവനാട് നാദം കമ്യൂണിക്കേഷൻസി​െൻറ 'ആടിവേടൻ' എന്നിവ അരങ്ങിൽ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.