ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടന പട്ടികക്ക്​ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടന പട്ടികക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. നിലവിൽ ഏകാംഗ കമീഷനായി തുടരുന്ന ഡോ. രാജൻഗുരുക്കൾ തന്നെയായിരിക്കും കൗൺസിലി​െൻറ വൈസ്ചെയർമാൻ. എം.ജി. സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. രാജൻ വർഗീസ് ആയിരിക്കും കൗൺസിലി​െൻറ മെംബർ സെക്രട്ടറി. ഡോ. ഫാത്തിമത്ത് സുഹ്റ, ഡോ. ജോയ് ജോബ് കുളവേലിൽ, േഡാ.കെ.കെ. ദാമോദരൻ, ഡോ. രാജൻ തുടങ്ങിയവരെ കൗൺസിലി​െൻറ എക്സിക്യൂട്ടിവ് ബോഡിയിൽ ഉൾപ്പെടുത്തിെയന്നാണ് സൂചന. മുഖ്യമന്ത്രി പട്ടിക അംഗീകരിച്ചതോടെ ഇവരുടെ നിയമനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉടൻ വിജ്ഞാപനമിറക്കും. അഞ്ചംഗ എക്സിക്യൂട്ടിവ് ബോഡിക്ക് പുറമെ 28 അംഗ അഡ്വൈസറി ബോഡിയും 22 അംഗ ഗവേണിങ് ബോഡിയും ഇതോടൊപ്പം നിലവിൽവരും. വിദ്യാഭ്യാസ മന്ത്രി കൗൺസിലി​െൻറ ചെയർമാനും മുഖ്യമന്ത്രി വിസിറ്ററുമാണ്. കേന്ദ്രസർക്കാറി​െൻറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ 'റുസ' മാർഗരേഖ പ്രകാരം കൗൺസിൽ ആക്ടിൽ ഭേദഗതി വരുത്തിയാണ് പുനഃസംഘടന നടത്തുന്നത്. ഇതിനായി ഒാർഡിനൻസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2016 ഏപ്രിൽ മുതൽ ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറ വിവിധ സമിതികൾ നിലവിൽ ഇല്ല. ആക്ടിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ കമീഷനായി നിയമിച്ച ഡോ. രാജൻഗുരുക്കൾക്കായിരുന്നു കൗൺസിലി​െൻറ ചുമതല നൽകിയിരുന്നത്. ആക്ടിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തേ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങളിൽനിന്ന് ഒരാൾ വീതം വിവിധ സർവകലാശാല സിൻഡിക്കേറ്റുകളിൽ അംഗമാകുമായിരുന്നു. ഭേദഗതിയോടെ എക്സിക്യൂട്ടിവ് ബോഡി അംഗങ്ങൾ സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗമായി ചുരുങ്ങും. ഇൗ ഭേദഗതിക്കെതിരെ ഇടത് അധ്യാപക സംഘടനകളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നെങ്കിലും സർക്കാർ അംഗീകരിക്കുകയായിരുന്നു. പുനഃസംഘടിപ്പിക്കുന്ന വിവിധ സമിതികൾക്ക് ഒപ്പം ഉപയോഗിച്ചിരുന്ന 'കൗൺസിൽ' എന്നതിന് പകരം ഭേദഗതയിലൂടെ 'ബോഡി' എന്ന് പുനർനാമകരണവും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തി​െൻറ അടുത്ത മൂന്നുവർഷത്തെ ഉന്നത വിദ്യാഭ്യാസ പദ്ധതി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആണ് റുസക്ക് സമർപ്പിക്കേണ്ടത്. നവംബർ 30നകം സംസ്ഥാന പദ്ധതി സമർപ്പിച്ചില്ലെങ്കിൽ സംസ്ഥാനങ്ങളെ പരിഗണിക്കില്ലെന്ന് മാനവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടന നടപടി വേഗത്തിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.