കൊല്ലം: ആർ.എസ്.എസ് നേതാവ് ദീൻദയാൽ ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കാനുള്ള നിർദേശം സർക്കാർ തലത്തിൽ ആലോചിക്കാതെ സ്കൂളുകളിലേക്കയച്ച നടപടി ഉദ്യോഗസ്ഥ ഫാഷിസ ബാന്ധവമാണെന്നും ഇത് അവസാനിപ്പിക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും കെ.എം.വൈ.എഫ് കൊല്ലം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കുണ്ടുമൺ ഇ.എ. ഹുസൈൻ മന്നാനി അധ്യക്ഷത വഹിച്ചു. കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സി.എച്ച് അനുസ്മരണവും അവാർഡ് ദാനവും ഇരവിപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പുരോഗതികൾക്കും മാറ്റങ്ങൾക്കും പിന്നിൽ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്ന് സി.വി. പത്മരാജൻ. പൊതുപ്രവർത്തകർക്കും പുതുതലമുറകൾക്കും മാതൃകയാണ് സി.എച്ചെന്നും അദ്ദേഹം പറഞ്ഞു. വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും അവാർഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളജ് ട്രസ്റ്റ് ചെയർമാൻ എ. യൂനുസ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അവാർഡ് വിതരണം നടത്തി. മുൻ എം.എൽ.എ എ.എ. അസീസ്, കെ.പി. മുഹമ്മദ്, ദരീഫാ യൂനുസ്, വൈ. ഷാജഹാൻ, കുരീപ്പള്ളി ഷാജഹാൻ, അബ്ദുൽ റഹുമാൻ എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എം. അബ്ദുൽ മജീദ് സ്വാഗതവും യാസിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.